Saturday, May 29, 2010

കുഞ്ഞുങ്ങള്‍...

മണ്ണില്‍ മറഞ്ഞൊരാ
മഴയില്‍ കുഴഞ്ഞൊരാ
മണ്ണപ്പം കണ്ടെടുത്ത്
കൈയോളം ചുട്ടെടുത്ത്
ചിരിയാലെ വീതിയ്ക്കും
കളിയാലെ തീറ്റിയ്ക്കും
മണ്ണിന്‍റെ മക്കളിവര്‍
പൂക്കുന്ന ബാല്യമിവര്‍
വളരാതെ ഉയരാതെ
മാനവരാകാതെ
ഇവരെന്നുമിവരായി
പൂവ്വായിരുന്നെങ്കില്‍ !






1 comment:

  1. Sweet thought... :-)

    Makes me wish to go back to that lost childhood and those days of innocence...

    ReplyDelete