ഞാനിതിന്ന് ആരോട് പറയും, ഇത് പറയാതയും വയ്യല്ലൊ... ' വികൃതമെങ്കിലും ഈ കഥ പറയപ്പെടെണ്ടതെന്നു' എന്റെ ബുദ്ധി എന്നെ നിര്‍ബന്ധിക്കുന്നു...
അവളെ ഇത് എത്ര തവണ ഞാനെന്റെ സിരയില്‍ ഭോഗിച്ചു കഴിഞ്ഞിരിക്കുന്നു...
എന്റെ ക്രൂരമായ രതി ഭാവനയിലേക്ക് ഞാന്‍ അവളെ ഇത് എത്ര തവണ വലിച്ചിഴചിരിക്കുന്നു... അവളുടെ ആ ഒടുവിലത്തെ വേദനയില്‍ ഞാന്‍ സുഖിക്കുന്നു...
എന്നിട്ടും സ്വപ്നങ്ങളില്‍ എന്തെ ഞാന്‍ അവളെ പ്രണയിക്കുന്നു... അവളെ കാണാന്‍ ഞാന്‍ കൊതിക്കുന്നു.. അവളെയോര്‍ത്തു ഞാന്‍ കരയുന്നു... അവളോടൊത്തു വിജന വീതികളിലൂടെ കൈകോര്‍ത്തു നടക്കുന്നു...
ഉണരുന്ന ഞാന്‍ പാപിയാണ്.
അവളുടെ സൗന്ദര്യത്തെയും, നിറത്തെയും, മാംസങ്ങളെയും എനിക്ക് അടിമപെടുത്തണം... എന്റെ കുറവുകള്‍ അത്രെയും അവളുടെ മേല്‍ വിജയിക്കണം... ഈ പകല്‍ വെളിച്ചത്തില്‍ അവളോടുള്ള പ്രണയമെന്നൊരു സ്മരണ പോലും എന്നെ അസ്വസ്ഥനാക്കുന്നു. അവളോട് വെറുപ്പ് മാത്രമാണ്... അളവുകള്‍ അറ്റ വെറുപ്പ്... വീണ്ടും സ്വപ്നങ്ങളുടെ രാത്രി ആവര്‍ത്തിക്കും...
ഈ രണ്ടു ലോകങ്ങളുടെയും വൈരുദ്ധ്യങ്ങള്ക്കിടയ്ക്ക്, ഞാന്‍ ഏകനായി, ദുര്‍ബലനായി, ക്ഷീണിച്ച്.. ക്ഷീണിച്ച്... വികലത പൂണ്ട്... മരണവും കാത്ത്...
ഞാന്‍ മറഞ്ഞ് പോകും. എന്നെ ചുറ്റുപിണഞ്ഞു കിടക്കുന്ന അവള് ജീവിക്കും... ചില്ലകള്‍ നീട്ടിയും, പൂക്കള്‍ വിരിയിച്ചും, സുഗന്ധം പരത്തിയും, ഇലകള്‍ കൊഴിച്ചും അവള് ജീവിക്കും... മറ്റൊരു ജീവനിലേക്ക് അവള് പടര്‍ന്ന് കയറും...
ഈശ്വരാ... നീയോളം ഈ പ്രാര്‍ത്ഥനയും അസത്യമാവരുതെ... വ്യര്ത്ഥമാവരുതെ..
തെല്ലും ഞാന്‍ വെറുക്കാതിരിക്കട്ടെ... തെല്ലും ഞാന്‍ പ്രണയിക്കാതിരിക്കട്ടെ...
സമസ്തവും ഞാന്‍ മറന്നു പോകട്ടെ...
അവള് എന്ന എന്റെ ഭാവനയ്ക്ക് ഞാന്‍ ആരോപിച്ച നിറങ്ങളത്രയും ഇന്ന് വിദൂരങ്ങളില്‍ വിയോഗിക്കട്ടെ... അസത്യമായ ഈ രണ്ടു ലോകങ്ങളും അസത്യമെന്നോരാ ബോധം ഉണരട്ടെ... ഈശ്വരാ....
എഴുത്തിത് അവസാനിച്ചിരിക്കുന്നു. ഇനി ഞാന്‍ ഇറങ്ങട്ടെ. ഭയമെങ്കിലും സ്വപ്ന ജാഗ്രത്തുക്കളുടെ ഈ ലോകത്തിലേക്ക് ഞാന്‍ ഇറങ്ങട്ടെ... പോകാതെ വയ്യല്ലൊ...
There is nothing called "Love"... "Pranayam"..... Its just a child of imagination..... Its just a softened version of lust... A creation to justify our filthy lust....
ReplyDelete"തെല്ലും ഞാന്‍ വെറുക്കാതിരിക്കട്ടെ... തെല്ലും ഞാന്‍ പ്രണയിക്കാതിരിക്കട്ടെ..."
The most beautiful one so far... I would say, this is my fav.... :-)