Thursday, May 27, 2010

കൂത്തരങ്ങ്...

ആയിരം നാവുകള്‍ നീട്ടി നിവര്‍ത്തി നന്നെ നക്കിയറിഞ്ഞാലും,
പല്ലിന്‍ ഇടയില്‍ പെട്ടൊരു നാരിന്‍ രുചിയോര്‍ത്താണിന്നെന്‍ ദുഃഖം!

കണ്ടൊരു കാഴ്ചകളൊക്കെയുമിന്നെന്‍ കണ്ണിന്‍ കോണുകള്‍ കാര്‍ന്നാലും
പിന്നെയും പിന്നെയും മറയുടെ ചെറിയൊരു ദ്വാരം തേടും ഈ മിഴികള്‍!

കൈരേഖകള്‍ കുറുകെ പേരും പെരുമയും കെട്ടുപിണഞ്ഞാലും
അയ്യൊ! അയ്യൊ! ഇല്ലൊരു അരയടി മണ്ണും ഇന്നാ വെള്ളി വിളങ്ങും ചന്ദ്രികയില്‍!

ഈയൊരു നിമിഷം ആഴ്ചകള്‍ താണ്ടി കാഴ്ചകളേറി ഭാവന ഭംഗിയില്‍ പായുമ്പോള്‍,
മിന്നിയഹൊ, ഇടിമിന്നല്‍കണക്കെ നെഞ്ചിനകത്തൊരു നാദം, മണിനാദം!

ബാല്യം മിന്നി മറഞ്ഞു, ചെയ്തൊരു ചെയ്തികളെല്ലാം പൊങ്ങി നിവര്‍ന്നു
പാവകളാടിയ കൂത്തുകള്‍ പോലെ തിരികള്‍ തെളിക്കും തിരശീലകളില്‍!

1 comment:

  1. This is a fair composition .. and a fair compensation too... ;-)

    കൈരേഖകള്‍ കുറുകെ പേരും പെരുമയും കെട്ടുപിണഞ്ഞാലും
    അയ്യൊ! അയ്യൊ! ഇല്ലൊരു അരയടി മണ്ണും ഇന്നാ വെള്ളി വിളങ്ങും ചന്ദ്രികയില്‍!

    lykd dis part a lot.. :-)

    ReplyDelete