എനിക്കില്ലാത്ത കൂട്ടുകാരാ... നീ ഈ കഥയൊന്നു കേള്‍ക്കൂ...
ദുഃഖം.. എരിഞ്ഞു കത്തുന്ന ദുഃഖം... ഞാന്‍ കണ്ട കാഴ്ചകളൊക്കെ നശിക്കുന്നു... ഇരുട്ടിത് മത്ത് പിടിക്കുന്നു... ബോധമോ മറയുന്നു.... സ്വത്ത്വം നശിക്കുന്നു.. മരണം അടുത്തിരിക്കുന്നു.
എനിക്കില്ലാത്ത കൂട്ടുകാരാ... പറയൂ... ഞാനും മറ്റൊരുവന്റെ കാഴ്ച്ചയോ?
ഈ ലോക വര്‍ണ്ണങ്ങള്‍- ഇവയോളം അഭംഗി ഇന്ന് മറ്റൊന്നുനുമെയില്ല... കണ്പോളകളില് ഭാരം.... കാഴ്ച്ചയോ ക്ഷയിച്ചു... കാഴ്ചകള്‍ ഒന്നുമെ കാണാതെ കണ്ണുകള്‍ തുറന്നിരിക്കുവാന്‍ എന്റെ ഉള്ളം കൊതിക്കുന്നു...
കാതുകള്‍ വിണ്ട് കീറിയിരിക്കിന്നു... ഭൂതകാലത്തെ ദുരിത ശ്രവണങ്ങള്‍ എന്റെ സിരയില്‍ ആര്ത്തലയടിക്കുന്നു... എനിക്ക് ഭയമാണ്... ഈ ദുഷിച്ച ഭൂമിയില്‍ അതിലേറെ ദുര്ബലമായോരീ മനവുമായി വിഹരിക്കുകയാണ് ഞാന്‍...
വാക്കുകള്‍ കുഴയുന്നു.. സ്വരമോ ഇത് വികൃതം...
അഭംഗി... എന്നിക്കിതെന്തൊരു അഭംഗി...
തലയ്ക്കുമീതെ ചുറ്റി പറക്കുന്ന കാക്കകള്‍ എന്നോട് പറയും പോലെ...
"ഇത് ഞങ്ങളുടെ ഗാനം... ഇത് പാടാതെ വയ്യ.. നിന്നെ വരവേല്‍ക്കുക ഞങ്ങളുടെ നിയോഗമാണ്... അതില്‍ തെല്ലോരിച്ച നമ്മള് ഇരുവര്ക്കുമിലെന്ന് അറിയുകിലും... ഈ സമയം... ഈ മരണം... ഇത് നിയമമാണ്... സ്വത്ത്വം വിസ്മരിച്ച ഏവനും ഇത് നിയമം..."
കൂട്ടുകാരാ... എന്നോട് പറയൂ... ഞാന്‍ മറയും മുന്‍പേ എന്നോട് പറയൂ...
"ഞാന്‍ പുല്കി പുണരുന്ന ഈ ജീവന്, ഇതിന്റെ രഹസ്യമെന്താണ്?"
Refrain from writing about death...atleast you are too young and too capable to be submitted...
ReplyDeletedear maya... how can i refrain from the "call of the moment"....death is a continum... for me everythin(the apparent good n da bad) is a submission at the feet of the guru... the thought of "capability" is for the mind-(the wonderous power and the deciever..)
ReplyDelete