"പതിനെട്ടു വര്‍ഷത്തെ സാഹിത്യ സേവനം, മുപ്പതോളം കൃതികള്‍, വയലാര്‍ അവാര്‍ഡും, മുട്ടത്തു വര്‍ക്കി അവാര്‍ഡും ഉള്‍പടെ നാല് സംസ്ഥാന ബഹുമതികള്‍... ഇതാ ഈ അവസരത്തില്‍ പരിണാമ യാത്രകള്‍ എന്ന കൃതിയുടെ മുന്‍പില്‍, ഇതിലെ കഥാപാത്രങ്ങളായ.. അല്ല.. ഹരിയും കല്യാണിയും വെറും കഥാപാത്രങ്ങളായിരുന്നില.. അവര്‍ നമ്മോടു സംവദിക്കുകയായുരുന്നില്ലേ?... അവരുടെ മുനിപില്‍, ശ്രീ പരമാനന്ദ ഗുപ്തന് മുന്‍പില്‍...." ചെയര്‍മാന്‍റെ പ്രസംഗം നീണ്ടു, ഭാവഭേതങ്ങള്‍ ഒന്നുമേ ഇല്ലാതെ, തികഞ്ഞ ശാന്തതയോടെ ഗുപ്തന്‍ സര്‍വവ്വും കേട്ടിരുന്നു. പത്ര സമ്മേളനത്തില്‍ കാച്ചി കുറുക്കിയ ഉത്തരങ്ങള്‍ നല്‍കി. പുകഴ്തലുകളുടെയും ആശംസകളുടെയും മുന്‍പില്‍ അയാള്‍ അധ്യത്മികതയുടെ തണലോടെ ഒരു സാക്ഷിയായി. ഒരു ലഘു പ്രസംഗം നടത്തിയതിനു ശേഷം, സ്പടിക നിര്‍മിതമായ ട്രോഫിയും, ഇരുപത്തി അയ്യായിരം രൂപയും വാങ്ങി, എട്ടു വയസുകാരി ഗൗരിയുമായി ഗുപ്തന്‍ വീട്ടിലേക്കു തിരിച്ചു.
രാത്രി ഒരു മണിയായപ്പോള്‍ ആ സ്പടികത്തിന്‍റെ വസ്തു ഗൗരിയുടെ കയ്യില്‍ നിന്ന് വഴുതി. ശബ്ദം കേട്ടാണ് ഗുപ്തന്‍ ഉണര്‍ന്നത്. ചിന്നി ചിതറിയ ചില്ലുകള്‍ക്ക് ഇടയില്‍ നിന്ന് അയാള്‍ പട്ടിയെ പോലെ അവളുടെമേല്‍ കുരച്ചു. അവള്‍ കൌതുകത്തോടെ ആ മൃഗത്തെ നോക്കി കണ്ടു.
കുറേ നേരം കഴിഞ്ഞപ്പോള്‍ ശബ്ദങ്ങള്‍ അടങ്ങി. അവള്‍ പുഞ്ചിരിച്ചു. പുതപ്പിനടിയില്‍ നിന്ന് അവള്‍ ആ പുസ്തകം അയാള്‍ക്ക് നല്‍കി. പരിണാമത്തിന്‍റെ യാത്രകള്‍!
എന്നിട്ട് അവള്‍ പറഞ്ഞു "ഇപ്പോഴാണ് ഈ പുസ്തകം ഞാന്‍ വായിച്ചു പൂര്‍ത്തിയായത്."
അയാള്‍ എന്തോ പറയുവാന്‍ ഭാവിച്ചു, പക്ഷെ അനുവധനീയമാലത്ത വണ്ണം അയാളുടെ വാക്കുകള്‍ മുറിഞ്ഞു. അച്ഛനോടായി അവള്‍ പറഞ്ഞു "അച്ഛന്‍റെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചു കഴിഞ്ഞിരിക്കുന്നു... എല്ലാം ഒന്നിനൊന്നു മോശം... അച്ഛന്‍ അവകാശപ്പെടുന്ന പരിണാമം ഒന്നിലും സംഭവിച്ചിട്ടില്ല...നിരന്തരമായ കാമത്തിന്‍റെ ഊര്‍ജം, അതോടു കേട്ട്പിണഞ്ഞു കിടക്കുന്ന പശ്ചാത്താപത്തിന്‍റെ ഇരുട്ട്, മരണത്തോടുള്ള ഭയം, പ്രതീക്ഷയുടെ പ്രഭാവം, തേച്ചു മിനുക്കിയ അനുഭവങ്ങള്‍... ഭാവന രൂപിതങ്ങളായ അസത്യങ്ങളായ ഈ അളവുകളുടെ വ്യതിയാനങ്ങളല്ലേ അച്ഛന്‍റെ സാഹിത്യം..."
തണലുകള്‍ ഒന്നും തഴുകാതെ അയാള്‍ വിയര്‍ത്തു വിവശനായി.
"അച്ഛന് കാഴ്ചപാടുകള്‍ ഉണ്ട്, കാഴ്ചയില്ല!"
അയാള്‍ ആ അന്ധതയുടെ വ്യാപ്തിയില്‍ അമ്പരന്നു.
"എന്‍റെ വാക്കുകള്‍ അച്ഛനെ അദ്ഭുതപ്പെടുതുന്നുവോ?... ഇത് നിങ്ങളുടെ ഭാഷയാണ്, നിങ്ങളുടെ വാക്കുകള്‍... എന്‍റെ ഭാഷ അച്ഛന് മനസ്സിലാവില്ല..!"
നിശബ്ദതയില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തെളിഞ്ഞു...
വാക്കുകളുടെ കറകള്‍ ഇല്ലാത്ത, വിചാരങ്ങളില്ലാത്ത ആ ചൂണ്ടു പലകയില്‍ അയാള്‍ കുറെയധികം നേരം നോക്കി നിന്നു, പിന്നീട് പലകയില്‍ നിന്നു നോട്ടം മാറ്റി അത് കാണിച്ച വഴികള്‍ നോക്കി അറിഞ്ഞു. നേരം ഒരുപാടു കഴിഞ്ഞപ്പോള്‍ അവളെ ഉറക്കം ക്ഷണിച്ചു.
"അച്ഛന്‍ ശാന്തമായി പോയി കിടന്നോളു.."
"ഇനി എഴുതാതിരിക്കുക!" ഗൗരി അച്ഛനെ അനുഗ്രഹിച്ചു.
(A VERSE FROM "GURU ASHTAKAM" BY ADI SHANKARACHARYA) SHADANGAADHI VEDO MUKHE SHASTRA VIDHYAA, KAVITVA AADHI GADHYAM, SUPADHYAM KAROTI, MANASCHE NA LAGNAM GURO RANGHRI PADME, TATAH KIM, TATAH KIM, TATAH KIM, TATAH KIM……….
Tuesday, June 29, 2010
Thursday, June 17, 2010
the way back!
let's see not
let's hear not
let's say not
what ought to be done
what not to be done
let's refrain from that
secrets are home
let's go back to home.
we'll split from the groups
and go to our grooves'
one by one
and unto the one!
let's love not
let's hate not
let's serve not
in the world of the world
for peace not we seek
for men are we not
I am at home
let's go back to home
we'll reign all the five
and no more we cry!
we'll split from the groups
and go to our grooves
one by one
and unto the one!
let's hear not
let's say not
what ought to be done
what not to be done
let's refrain from that
secrets are home
let's go back to home.
we'll split from the groups
and go to our grooves'
one by one
and unto the one!
let's love not
let's hate not
let's serve not
in the world of the world
for peace not we seek
for men are we not
I am at home
let's go back to home
we'll reign all the five
and no more we cry!
we'll split from the groups
and go to our grooves
one by one
and unto the one!
Sunday, June 13, 2010
ആ കൂടിക്കാഴ്ച!
നാലു മാസമായി പൂട്ടി കിടന്ന ഒരു പഴയ കഫേയിലായിരുന്നു ആ കൂടി കാഴ്ച.ബുദ്ധന്‍ നിശ്ചയിച്ച സമയത്തിനും അര മണികൂര്‍ മുന്‍പേ വന്ന് പൊടിയും ച്ചുക്കിലിയും ഒക്കെ വൃത്തിയാക്കി, മേശ തുടച്ചു, ഒരു വിളക്കും കത്തിച്ചു. കൃത്യം മൂന്ന് മണി ആയപ്പോള്‍ കൃഷ്ണന്‍ വന്നു. ബുദ്ധന്‍ സാഷ്ടാങ്കം പ്രണമിച്ചു, കൃഷ്ണന്‍ ബുദ്ധന്‍റെ കണ്ണീര്‍ തുടച്ചു. മേശയ്ക്ക് ഇരുവഷത്തായി അവര്‍ ഇരുന്നു, അനോന്യം അല്‍പ നേരം കണ്ടു, പിന്നെ ബുദ്ധന്‍ കണ്ണ് പോളകള്‍ അടച്ചു. കൃഷ്ണന്‍ പറഞ്ഞു "ഗുരോ, ഭൂമിയുടെ സങ്കല്പത്തില്‍, സമയാധിഷ്ട്ടിതമായി, അല്പം ഭാഷ ഉപയോഗിക്കാം. അല്ലെ?". ബുദ്ധന്‍ ചിരിച്ചു,"ആവാം"..കണ്ണ്പോളകള്‍ തുറന്നു.
"അദ്ദേഹം ഇവിടെ ഉണ്ടോ? വരില്ലേ? " കൃഷ്ണന്‍ ചോദിച്ചു.
"ഞാന്‍ ഇവിടെ തന്നെ ഉണ്ട് ഭഗവന്‍, നിങ്ങള്‍ക്കായി ഒരല്പം വീഞ്ഞുണ്ടാക്കുകയായിരുന്നു!" അടുക്കളയില്‍ നിന്ന് ക്രിസ്തു പുറത്തേക്ക് വന്നു, "ഇവിടെ പെട്ടികളില്‍ കുറെ മുന്തിരികള്‍!"
"അങ്ങ് ഇവിടെ ഉണ്ടായിരുന്നുവൊ?" ചോദിച്ചുകൊണ്ട് ബുദ്ധന്‍ സാഷ്ടാങ്കം പ്രണമിച്ചു, കൃഷ്ണനും ക്രിസ്തുവും ആലിംഗനം ചെയ്തു, എന്നിട്ട് ക്രിസ്തു ഇരുവരുടെയും പാദങ്ങള്‍ കഴുകി. മൂവരും വീഞ്ഞ് കുടിച്ചു, "ഹാ! ഗംഭീരം! എനിക്ക് ഒന്നു കൂടി വേണം" കൃഷ്ണന്‍ അവിശ്യപ്പെട്ടു. അത് ഉടനടി നല്‍കി. ആനന്ദ ലഹരിയില്‍ അദ്ദേഹം പുലാങ്കുഴല്‍ ഊതുകയായി. ബുദ്ധനും ക്രിസ്തുവും പാടി, കൃഷ്ണന്‍ നൃത്തം ചെയ്തു. ഉദയ സൂര്യന്‍റെ കിരണങ്ങള്‍ ഒരു പൊട്ടിയ ജനാലയുടെ ഇടയിലൂടെ ആ വിളക്കിനു മേല്‍ വിഴും വരെയും സത്സംഗം തുടര്‍ന്നു.
ബുദ്ധന്‍ പറഞ്ഞു "അങ്ങയുടെ വീഞ്ഞിനു ഇതെന്തൊരു ലഹരി, കൃഷ്ണനെ നൃത്തം ചെയിപ്പിച്ചുവല്ലോ, എത്ര നാളുകള്‍ക്ക് ശേഷമാണു ഈ മഹാ പുണ്യം", മൂവരും ചിരിച്ചു. അവര്‍ മൂന്ന് കസേരകളിലായി മേശയ്ക് ചുറ്റുമിരുന്നു. ഭൂമിയില്‍ മഴപെയ്തു തുടങ്ങി.
"നമ്മുടെ ഈ കൂടികാഴ്ചയില്‍ ഭൂമിയിലെ മനുഷ്യര്‍ മഹത് വചനങ്ങള്‍ പ്രതീക്ഷിക്കുന്നു, ഈ കെട്ടിടത്തിനു പുറത്തുള്ള ലോകം നമ്മെ കാത്തിരിക്കുന്നു. അല്ലെ ഭഗവന്‍?" കൃഷ്ണന്‍ ബുദ്ധനോട് ചോദിച്ചു.
"ശെരിയാണ് ഗുരോ, പക്ഷെ പുതുതായി എന്ത് പറയാനാണ്, ഭൂമിയില്‍ പാകപെടുന്ന ഓരോ അര്‍ജുനന്‍റെയും ഉണര്‍വിനായിയുളതെല്ലാം പറയപ്പെട്ടു കഴിഞ്ഞിരിക്കുന്നു, ഇനി ക്രിസ്തു പറഞ്ഞത് പോലെ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!"
അപ്പോള്‍ ക്രിസ്തു പറഞ്ഞു "മനുഷ്യരുടെ ഇടയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടല്ലോ, സത്യം അവരോടു കൂടെ ചെര്‍ന്നിരിക്കുന്നുവല്ലോ, കണ്ണുള്ളവര്‍ കാണട്ടെ. മറ്റെന്തു പറയാനാണ്"
"ശെരിയാണ്" കൃഷ്ണന്‍ പറഞ്ഞു "അവര്‍ കേള്‍കട്ടെ, അവര്‍ കാണട്ടെ." ഭൂമിയില്‍ മഴ നിന്നു, ഇളം വെയില്‍ തൂകി.
വീണ്ടും കൃഷ്ണന്‍ പാടുവാന്‍ തുടങ്ങി, ക്രിസ്തുവും ബുദ്ധനും ഭക്തിയില്‍ മുഴുകി. അവര്‍ വീണ്ടും വീഞ്ഞ് കുടിച്ചു. ഒടുവില്‍ ബുദ്ധന്‍റെ പാദങ്ങളില്‍ കൃഷ്ണന്‍ ഒടകുഴല്‍ സമര്‍പിച്ചു. ക്രിസ്തു അവരുടെ പാദങ്ങള്‍ കഴുകി തുടച്ചു. സൂര്യാസ്തമയത്തോടെ ഭൂമിയെ അനുഗ്രഹിച്ചതിനു ശേഷം ആ കൂടിക്കാഴ്ച അവസാനിച്ചു. പൊട്ടിയ ജനാലയുടെ ഇടയിലൂടെ ഒരു ഇളം കാറ്റടിച്ചു. ആ വിളക്ക് അണഞ്ഞു.

Friday, June 11, 2010
അത്ഭുത ചക്രം!
വീണ്ടും ഹരിക്ക് വെള്ളം ദാഹിച്ചു. തന്‍റെ പാതയുടെ അറ്റത്ത് തിളങ്ങുന്ന ജല തടാകത്തിലേക്ക് ആയാല്‍ ഓടി. തിരികെ വന്ന മറ്റ് യാത്രികര്‍ വിലക്കി, അനുഭവം വിലക്കി, പ്രജ്ഞ വിലക്കി , അവരോടെല്ലാം ഹരി തര്‍ക്കിച്ചു മുന്നേറി. കൈകള്‍ കൊണ്ട് ഇരു കണ്ണുകളും മൂടി അയാള്‍ പ്രാര്‍ത്ഥിച്ചു "അത് വെള്ളം ആയിരിക്കണമേ". പതിവുപോലെ ഹരിയുടെ പ്രാര്‍ത്ഥന വിഫലമായി. കുറച്ചു നേരം ഈശ്വരനെ പഴിച്ചു, അല്പം പശ്ചാത്തപിച്ചു, പിന്നെ തിരികെ നടന്നു. ഏറെ പരിചയമുള്ള ആ വഴിയെ തിരികെ നടക്കവെ ആ അത്ഭുത പ്രതിഭാസത്തെ ഹരി നോക്കി കാണുകയായിരുന്നു- ദാഹം മാറിയിരിക്കുന്നു!
നിമിഷങ്ങള്‍ കഴിഞ്ഞു പോയി. മറവിയുടെ പാട്ടുകളുടെ അകമ്പടിയോടെ ദാഹമിതാ വീണ്ടും വരികയായി...
നിമിഷങ്ങള്‍ കഴിഞ്ഞു പോയി. മറവിയുടെ പാട്ടുകളുടെ അകമ്പടിയോടെ ദാഹമിതാ വീണ്ടും വരികയായി...
Wednesday, June 9, 2010
ഒരു കഥ!
നട്ടുച്ച സമയം. കഥാകൃത്ത് കഥാബീജവുമായി വീട്ടിലേക്ക് ഓടുകയാണ്.
അമ്പല മുറ്റത്തെ ആല്‍മരം ഇടിമിന്നലേറ്റ് കത്തി കരിയുന്നത് കണ്ട്, സര്‍വ്വ ഐശ്വര്യങ്ങളും നേടിയ കഥാനായകന് ബോധോദയം ഉണ്ടാകുന്നു. ഈ ഇതിവൃത്തം ഓര്‍ത്ത് പൊള്ളുന്ന വെയിലിലും കഥാകൃത്ത് പുളകിതനായി. എഴുതുവാനായി അയാള്‍ ഓടുകയാണ്. പെട്ടെന്ന് ആകാശത്തൊരു ഇടിമിന്നലുണ്ടായി, അതേറ്റ് കഥാകൃത്ത് മരിച്ചു.
അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു അശരീരി കേട്ടു-
"അല്ല പിന്നെ!"

Monday, June 7, 2010
തതാസ്തു!
ഞാന്‍ ആലോചിച്ചു.
ആലോചിച്ചു കൊണ്ടേയിരുന്നു.
ആലോചിച്ചാലോചിച്ച് തല പുണ്ണാക്കി.
ആദിമധ്യാന്ത പൊരുത്തമിലാത്ത ആലോചനകള്‍.
ഒടുവില്‍ ആലോചനകള്‍ കുന്തം വിഴുങ്ങിയ പോലെ ഇരുന്നു.
ഹാ...ഹാ...ഹാ...ഹ...!എനിക്ക് സന്തോഷമായി!
കുന്തം വിഴുങ്ങിയ ആലോചനകള്‍!
എല്ലാ ആലോചനകള്‍ക്കും അങ്ങനെ തന്നെ ഭവിക്കട്ടെ.
ലോകത്തുള്ള സര്‍വ്വമാന ആലോചനകളും കുന്തം വിഴുങ്ങട്ടെ!

Wednesday, June 2, 2010
Subscribe to:
Posts (Atom)