ഒരു കഥ പറയാം. കഥ നടകുന്നത് ഏകദേശം പത്ത് വര്‍ഷം മുന്‍പാണ്. ഒരു ഡിസംബര്‍ മാസമായിരുന്നു അത്, അയാളുടെ നാട്ടില്‍ നല്ല മഴകാലം. ആ ശനിയാഴ്ച ജോലിക്കൊന്നും പോകാതെ മടി പിടിച്ചു വീട്ടിലിരിക്കുകയായിരുന്നു. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനേ തോന്നിയില്ല.
അയാള്‍ ആലോചിച്ചു "ഒരു ചായ കിട്ടിയിരുന്നെങ്കില്‍"...
പുറത്തു നല്ല മഴയാണ്...
"എത്ര നാളായി ഇങ്ങനെ ഒറ്റയ്ക്ക്?"
ചായ ഉണ്ടാക്കാന്‍ അയാള്‍ എഴുന്നേറ്റു. അപ്പോള്‍ ആരോ വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ മഞ്ഞ റെയിന്‍ കോട്ടില്‍ പൊതിഞ്ഞ് , ഒരു വലിയ ബാഗുമായി അവള് നിന്നു. "സര്, ഞാന്‍ ഇംപീരിയല്‍ ക്രോക്കരീസില് നിന്ന് വരുന്നു. ഞങ്ങളുടെ ഒരു പുതിയ 'റ്റി സെറ്റ്' പരിചയപ്പെടുത്താനായി...."
ഇന്ന് ഡിസംബര്‍ പതിനെട്ട്. കുട്ടിയെ അമ്മയുടെ കൂടെ വിട്ടയയ്ക്കുവാന്‍ ജഡ്ജി വിധി പറഞ്ഞു.
Excellent way to tell a story... ! :)
ReplyDeleteloved this one too.. :)