എന്റെ പ്രിയപ്പെട്ട മാഷെ.... ഞാന്‍ തേജസ്സ് (ജോര്‍ജ് തോമസ് - ഈ പേര് മാഷിന് സുപരിചിതം.. ഒരായിരം കള്ളത്തരങ്ങളുടെ കൂടെ ഞാന്‍ പേരും മാറ്റി മാഷെ..!).... ഹഹഹഹ ... എന്റെ ചിത്രം ഇപ്പോള്‍ തെളിഞ്ഞു വന്നില്ലേ?? മാഷ് ഞെട്ടിയില്ലേ?? ...ഹഹഹഹ .. എനിക്ക് സന്തോഷവും ചിരിയുമൊക്കെ വരുന്നു... പന്ത്രണ്ടു വര്‍ഷങ്ങള്‍... ഏതു 'ഗുധാമില്‍' ആയിരുന്നു എന്റെ മാഷ്?? മാഷ് ഏതോ അറബി രാജ്യത്തില്‍ പോയെന്നും, അവിടെ ഒരു ഇന്ത്യന്‍ സ്കൂളില്‍ മലയാള അധ്യാപകനായെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ടിരുന്നു... പിന്നീട് പലപ്പോഴും അന്വേഷിച്ചെങ്കിലും ആരും ഒന്നുംതന്നെ പറഞ്ഞില്ല...ആര്‍ക്കും അറിയില്ലായിരുന്നിരിക്കണം.. ഞാന്‍ 'തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ'യില്‍ നിന്ന് എം. എ കഴിഞ്ഞു.. തീര്‍ത്തു!! എന്റെ മാഷെ ഒന്നും പറയണ്ട, ഇവിടെ ഞാന്‍ എഴുതിയ മലയാള നാടകം കഴിഞ്ഞ ആയ്ഴ്ച്ച ഒരു വലിയ സ്റ്റേജില്‍ അവതരിപ്പിക്കുകയുണ്ടായി... എന്റെ ആദ്യ വലിയ സംരംഭം!!! സ്മിത ടീച്ചറിനോട് എന്റെ അന്വേഷണം പറയാന്‍ മറക്കരുത്...ടീച്ചര്‍ ആണ് എന്നെ തല്ലിയും, പിച്ചിയും മാന്തിയുമൊക്കെ മലയാളം പഠിപിച്ചത്...! നിങ്ങള്‍ തമ്മില്‍ എന്തോ ഒരു കള്ളത്തരമുണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്!! ചോദിക്കാന്‍ ധൈര്യം വന്നില്ല എന്ന് മാത്രം... നിങ്ങളുടെ കുട്ടികളൊക്കെ വലുതായി കാണും, അല്ലെ മാഷെ?.. കല്യാണം കഴിച്ച് ജനിക്കുന്നത് ആണ്‍കുട്ടി ആണെങ്കില്‍ 'നിരഞ്ജന്' എന്ന് പേരിടും എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടോ?? അതുതന്നെയാണോ പേര്?...ഇടിപിടിയെന്നു നിങ്ങള്‍ രണ്ടും പോയെപ്പിന്നെ സ്കൂള്‍ ആകെ ചത്ത പോലെയായി... പിന്നീട് 'ചാകൊച്ചന്‍' എന്നൊരു കൊഷവനാണ് ഞങ്ങളെ മലയാളം പഠിപ്പിച്ചത്..!!
നമ്മുടെ നാടകങ്ങളുടെയും ക്യാമ്പുകലുടെയും പാട്ടുകളുടെയും യുവജനോത്സവങ്ങളുടെയും മറ്റ് ഒരായിരം ബഹളങ്ങളുടെയും ഓര്‍മ്മകള്‍ ഇരച്ചു കയറി വന്നിട്ട് എനിക്ക് ഇരിക്ക പൊറുതി കിട്ടുന്നില്ല... ഹഹ്ഹഹ് ...ഒടുക്കത്തെ സന്തോഷം....!! പത്താം ക്ലാസ്സില്‍ പഠിക്കുമ്പൊ, യുവജനോത്സവം കഴിഞ്ഞ് 'ബിയര്‍' അടിച്ചതിനു മാഷ് എന്നെ പൊക്കിയത് ഓര്‍മ്മയുണ്ടോ... അന്ന് എന്റെ ചെകിട്ടത് അടിച്ച അടി...എന്റമ്മോ... ഇപ്പൊഴും 'ബിയര്‍' അടിക്കുമ്പൊ ഓര്‍ക്കും..! ങാ... ഒരു വലിയ വിശേഷം ഉണ്ടായി മാഷെ... നമ്മുടെ ഗായത്രി വിവാഹം കഴിച്ചു... എന്നെയല്ല.. മാഷ്ടെ പ്രവചനം തെറ്റി... വേറൊരു 'മണകൊണാന്ജനെ'...!! എത്ര ശ്രമിച്ചിട്ടും എന്റെ താടി വളര്‍ന്നില്ല മാഷെ...!! അവള് സുഖമായിട്ടിരിക്കുന്നു.. ഇടയ്ക്ക് വിളിക്കാറുണ്ട്...
ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങള്‍ പറയാന്‍.. നേരില്‍ കാണുമ്പോള്‍ പറയാം.. എന്റെ ഫോണ്‍ നമ്പര്‍ ഇതിലുണ്ട്..മാഷ് വിളിക്കണം...
ഫേസ് ബുക്കില്‍ മാഷിനെ കാണാന്‍ പറ്റുമെന്ന് സ്വപ്നത്തിലോ ജാഗ്രത്തിലോ വിചാരിച്ചതല്ല...!!! മാഷ് നാട്ടില്‍ വരുമ്പോള്‍ 'എന്തായാലും/ എന്തായില്ലെങ്കിലും' നമ്മുക്ക് കാണണം!!!.... മാഷിന് അവിടെ സുഖവും സന്തോഷവും ആണെന്ന് വിശ്വസിക്കുന്നു.. അതിലേറെ ആഗ്രഹിക്കുന്നു...! ശേഷം നാട്ടില്‍!....
ഒരുപാടൊരുപാട് സ്നേഹത്തോടെ മാഷ്ടെ സ്വന്തം,
ഭടന്, എലി, രാജാവ്, ഹോട്ടല്‍ വേലക്കാരന്, രാവണന്, ഒതെല്ലോ...!!
(എത്ര എത്ര വേഷങ്ങള്‍ അല്ലെ മാഷെ....!)
what made u write this?
ReplyDeleteThis comment has been removed by the author.
ReplyDelete:)
ReplyDelete