Friday, June 11, 2010

അത്ഭുത ചക്രം!

വീണ്ടും ഹരിക്ക് വെള്ളം ദാഹിച്ചു. തന്‍റെ പാതയുടെ അറ്റത്ത്‌ തിളങ്ങുന്ന ജല തടാകത്തിലേക്ക് ആയാല്‍ ഓടി. തിരികെ വന്ന മറ്റ് യാത്രികര്‍ വിലക്കി, അനുഭവം വിലക്കി, പ്രജ്ഞ വിലക്കി , അവരോടെല്ലാം ഹരി തര്‍ക്കിച്ചു മുന്നേറി. കൈകള്‍ കൊണ്ട് ഇരു കണ്ണുകളും മൂടി അയാള്‍ പ്രാര്‍ത്ഥിച്ചു "അത് വെള്ളം ആയിരിക്കണമേ". പതിവുപോലെ ഹരിയുടെ പ്രാര്‍ത്ഥന വിഫലമായി. കുറച്ചു നേരം ഈശ്വരനെ പഴിച്ചു, അല്പം പശ്ചാത്തപിച്ചു, പിന്നെ തിരികെ നടന്നു. ഏറെ പരിചയമുള്ള ആ വഴിയെ തിരികെ നടക്കവെ ആ അത്ഭുത പ്രതിഭാസത്തെ ഹരി നോക്കി കാണുകയായിരുന്നു- ദാഹം മാറിയിരിക്കുന്നു!
നിമിഷങ്ങള്‍ കഴിഞ്ഞു പോയി. മറവിയുടെ പാട്ടുകളുടെ അകമ്പടിയോടെ ദാഹമിതാ വീണ്ടും വരികയായി...

4 comments:

  1. vellam daahichenno? dahichu ennu paranja pore anand...

    ReplyDelete
  2. chumma... i often say like dat "enik vellam dahikkunnu"....

    ReplyDelete
  3. "daaham" vellathinu vaendi maatram aavanam ennilla... as far as i kno " vellam daahikkunnu" is a correct usage...

    ReplyDelete
  4. you r right veena... 'daham' is an ambiguous word..especially in the perspective of literature...

    ReplyDelete