നട്ടുച്ച സമയം. കഥാകൃത്ത് കഥാബീജവുമായി വീട്ടിലേക്ക് ഓടുകയാണ്.
അമ്പല മുറ്റത്തെ ആല്‍മരം ഇടിമിന്നലേറ്റ് കത്തി കരിയുന്നത് കണ്ട്, സര്‍വ്വ ഐശ്വര്യങ്ങളും നേടിയ കഥാനായകന് ബോധോദയം ഉണ്ടാകുന്നു. ഈ ഇതിവൃത്തം ഓര്‍ത്ത് പൊള്ളുന്ന വെയിലിലും കഥാകൃത്ത് പുളകിതനായി. എഴുതുവാനായി അയാള്‍ ഓടുകയാണ്. പെട്ടെന്ന് ആകാശത്തൊരു ഇടിമിന്നലുണ്ടായി, അതേറ്റ് കഥാകൃത്ത് മരിച്ചു.
അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു അശരീരി കേട്ടു-
"അല്ല പിന്നെ!"
HaHaHa... Superb ... !!!!
ReplyDelete